Site icon Fourteen Kerala – 14 Kerala News

കൊല്ലത്ത് 120 അടി താഴ്ചയുള്ള കിണർ നിർമ്മാണത്തിനിടെ മണ്ണിടിച്ചിൽ; തൊഴിലാളി ഉള്ളിൽപ്പെട്ടു

കൊല്ലം: കിണർ പണിക്കിടെ അപകടം.കിണറിൻ്റെ താഴ്ഭാഗം ഇടിഞ്ഞ് തൊഴിലാളി ഉള്ളിൽപ്പെട്ടു. കൊല്ലം കുണ്ടറ വെള്ളിമണ്ണിൽ 120 അടി താഴ്ചയുള്ള കിണറിലായിരുന്നു സംഭവം.

കണ്ണനല്ലൂർ സ്വദേശി ദാവൂദാണ് അപകടത്തിൽപ്പെട്ടത്. കുപ്പണ സ്വദേശി വിവേകിന്റെ നിർമ്മാണത്തിൽ ഇരുന്ന വീട്ടിലെ കിണറിലായിരുന്നു അപകടം. ഫയർഫോഴ്സ് എത്തി തൊഴിലാളിയെ രക്ഷപ്പെടുത്തി. റിംഗ് ഇറക്കിയുള്ള കിണര്‍ നിര്‍മാണമാണ് നടന്നത്.

താഴ്ഭാഗം ഇടിഞ്ഞതിനെ തുടര്‍ന്നാണ് തൊഴിലാളി ഉള്ളിൽ പെട്ടുപോയത്. ഉടൻ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയും അവരെത്തി രക്ഷാപ്രവര്‍ത്തനം വളരെ വേഗത്തിൽ നടത്തുകയും ചെയ്തു. തൊഴിലാളിയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version