Site icon Fourteen Kerala – 14 Kerala News

കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർക്ക് നരിക്കുനി ആശുപത്രിയിൽ ദുരിതം

നരിക്കുനി : നരിക്കുനി ഗവ. ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പിനായി കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവർ പ്രയാസപ്പെടുന്നു. ബുധനാഴ്ച നൂറോളംപേരാണ് കൈക്കുഞ്ഞുങ്ങളുമായി എത്തിയത്.
കനത്ത ചൂടിൽ കാത്തുനിൽക്കുന്നിടത്ത് ഫാൻ പ്രവർത്തിക്കുന്നില്ല. ടോക്കൺ സിസ്റ്റം ഉണ്ടെങ്കിലും മണിക്കൂറുകൾ വരിനിന്നാണ് കുത്തിവെപ്പെടുത്ത് മടങ്ങിയത്.

കടുത്ത ചൂടുകാലത്തും കൈക്കുഞ്ഞുങ്ങളുമായെത്തുന്നവർക്ക് ആശ്വാസമാവുന്ന രീതിയിൽ സൗകര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ മുനീർ കൊടോളി ഡി.എം.ഒ.ക്ക് പരാതി നൽകി. പഴയകെട്ടിടത്തിലാണ് ഇപ്പോൾ വാക്സിനേഷൻ പ്രവർത്തനം നടത്തുന്നത്. ആശുപത്രിക്കായി പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞു. പെരുമാറ്റച്ചട്ടം നീങ്ങി പ്രവർത്തനം പുതിയകെട്ടിത്തിലേക്ക് മാറുന്നതോടെ പ്രശ്നത്തിന് പരിഹാരമാകുമെന്ന്‌ ആശുപത്രി അധികൃതർ വ്യക്തമാക്കി.

Exit mobile version