കോഴിക്കോട്: കോഴിക്കോട് ചെക്യാട് പാറക്കടവിൽ ആംബുലന്‍സിന്റെ റേഡിയേറ്റര്‍ അജ്ഞാതന്‍ കുത്തിപ്പൊട്ടിച്ചു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. ആംബുലൻസ് ഓടിക്കൊണ്ടിരിക്കെ ഓവര്‍ ഹീറ്റ് ആയതിനെ തുടര്‍ന്ന് രോഗിയുമായി പോയ ആംബുലന്‍സ് തൊട്ടടുത്ത ആശുപത്രിയില്‍ നിർത്തുകയായിരുന്നു.
യൂത്ത് ലീഗ് ചെക്യാട് പഞ്ചായത്ത് കമ്മിറ്റിയുടെ ആംബുലന്‍സിന്റെ റേഡിയേറ്ററാണ് തകര്‍ത്തത്. വളയം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൃത്യസമയത്ത് വാഹനം നിർത്തിയതിനാലാണ് എൻജിൻ കത്തിയോ മറ്റോ സംഭവിക്കാവുന്ന വലിയ അപകടം ഒഴിവായത്.
