നിലമ്പൂർ: മോട്ടോർ നന്നാക്കാനായി കിണറ്റിലിറങ്ങിയ റിട്ട. ആർമി ഉദ്യോഗസ്ഥൻ ഓക്സിജൻ ലഭിക്കാതെ ശ്വാസംമുട്ടി കിണറ്റിൽ വീണുമരിച്ചു. വലമ്പുറം സ്വദേശിയായ ജോസ് (ചാക്കോ- 55) ആണ് മരിച്ചത്.
കിണറിനുള്ളിലെ വായുസഞ്ചാരമില്ലായ്മ മൂലം ശ്വാസതടസം അനുഭവപ്പെട്ട് ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ പുറത്തെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂർ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ശ്വാസതടസ്സം അനുഭവപ്പെട്ട് കിണറ്റിൽ വീണ ജോസിനെ വീട്ടുകാർ വിവരമറിയിച്ചതനുസരിച്ച് എത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്. പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആശുുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്നാണ് മരണപ്പെട്ടത്.
