Site icon Fourteen Kerala – 14 Kerala News

കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ കമ്യൂണിറ്റി ദിനാചരണം സംഘടിപ്പിച്ചു

കൊടുവള്ളി : കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂൾ അടൽ ടിങ്കറിങ് ലാബിന്റെ നേതൃത്വത്തിൽ കമ്യൂണിറ്റി ദിനാചരണം സംഘടിപ്പിച്ചു. സ്കൂളിലെ വിദ്യാർഥികൾക്കു പുറമേ മറ്റു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളിലെ എ.ടി.എൽ., എ.ഐ. ലാബുകൾ കാണാനും പരിചയപ്പെടാനും ലാബിലെ പ്രവർത്തനങ്ങളിൽ പങ്കുചേരാനും അവസരമൊരുക്കുക എന്നതാണ് ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾ ഹരിത എബൗട്ടിന് കിറ്റുകൾ ഉപയോഗിച്ച് മോഡലുകൾ തയ്യാറാക്കി. വെർച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിച്ച് വീഡിയോകൾ ആസ്വദിച്ചു.

ലാബിലെ ഹ്യൂമൻ ഓയിഡ് റോബോട്ടുകളുമായി സംവദിച്ചു. സ്കൂൾ കുട്ടികൾ തയ്യാറാക്കിയ പ്രോജക്ടുകൾ, റോബോട്ടുകൾ, ത്രീഡി പ്രിൻറർ എന്നിവയുടെ പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളായ ജാസിബ്, അസ്മിൽ, അൽഹാൻ ഉനൈസ്, അസ്മർ, നിത ഫാത്തിമ, ശ്രീയ എന്നിവർ പരിചയപ്പെടുത്തി. പി.ടി.എ. പ്രസിഡൻറ് ആർ.വി. അബ്ദുൽ റഷീദ് പരിപാടി ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപകൻ പി.ടി. മുഹമ്മദ് മുസ്തഫ അധ്യക്ഷനായി. എ.ടി.എൽ. ഇൻചാർജുമാരായ കെ. ഫിർദൗസ് ബാനു, ഷംസീറ, അധ്യാപകരായ വി. മിനി, കെ. മുഹമ്മദ്, ഷിദ, പ്രിൻസി എന്നിവർ സംസാരിച്ചു.

Exit mobile version