Site icon Fourteen Kerala – 14 Kerala News

പുറമേരിയിൽ സിറ്റി ടവർ കെട്ടിടത്തിൽ വൻതീപ്പിടിത്തം

പുറമേരി : പുറമേരി സിറ്റി ടവർ കെട്ടിടത്തിൽ വൻതീപ്പിടിത്തം. രണ്ടുകടകൾ പൂർണമായും കത്തിനശിച്ചു. പുറമേരി സഹകരണബാങ്കിന് സമീപം യൂപ്പർലൈറ്റ് ട്രേഡിങ് കമ്പനിയും, മൾട്ടി ബ്രാൻഡ് ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമും പ്രവർത്തിക്കുന്ന ഇരുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. മൊത്തം മൂന്നുകോടി രൂപയോളം നഷ്ടം കണക്കാക്കുന്നു. ഇലക്‌ട്രിക്‌ സ്കൂട്ടറുകളും ഫാൻസി ലൈറ്റുകളുടെ വൻശേഖരവും കത്തിനശിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആദ്യം ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിൽനിന്നാണ് തീ ഉയരുന്നത് കണ്ടത്. ചാർജ് ചെയ്തുകൊണ്ടിരിക്കുന്ന സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപ്പിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. പിന്നാലെ സമീപത്തെ ഫാൻസി ലൈറ്റ് സ്ഥാപനമായ യൂപ്പർ ലൈറ്റിലേക്കും തീപടർന്നു. നാദാപുരം, വടകര, പാനൂർ അഗ്നിരക്ഷാനിലയങ്ങളിൽനിന്ന് അഞ്ച് യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ പൂർണമായും അണച്ചത്.

Exit mobile version