Site icon Fourteen Kerala – 14 Kerala News

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന

കോഴിക്കോട് : സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റിന് ഗ്രാമിന് 35 രൂപ വർധിച്ച് 14,155 രൂപയായി. പവന് 380 രൂപകൂടി 1,13,240 രൂപയായി. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് വില വർധിച്ച ശേഷം ശനി, ഞായർ ദിവസങ്ങളിൽ മാറ്റമുണ്ടായിട്ടില്ല.

അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസിന് 27.23 ഡോളർ കൂടി 4,727.41 ഡോളറായി. 0.58 ശതമാനമാണ് വർധന. കേരളത്തിൽ 18 കാരറ്റിന് ഗ്രാമിന് 30 രൂപ കൂടി. 11,680 രൂപയാണ് ഗ്രാം വില. അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം, ഡോളർ മൂല്യം, ക്രൂഡ് ഓയിൽ വില വർധന തുടങ്ങിയവയാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്.

2026 ജനുവരി 29നാണ് കേരളത്തിൽ സ്വർണം റേക്കോഡ് നിരക്കിലെത്തിയത്. ഗ്രാമിന് 16,395രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്നത്തെ വില.

Exit mobile version