Site icon Fourteen Kerala – 14 Kerala News

എളേറ്റിൽ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കൾക്ക് മർദനമേറ്റതായി പരാതി

കിഴക്കോത്ത് : എളേറ്റിൽ വട്ടോളിയിലെ ചപ്പാത്തിക്കമ്പനിയിൽ ചപ്പാത്തി വാങ്ങാനെത്തിയ യുവാക്കളെ സംഘംചേർന്ന് ആക്രമിച്ചതായി പരാതി. ബുധനാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം .പന്നൂർ സ്വദേശികളായ ഇ.കെ. മുഹമ്മദ് റാസിഖ്, ഇഷാം മുഹമ്മദ്, സാദാത്ത് അലി എന്നിവർക്കാണ് മർദനമേറ്റത്. പന്നൂർ സ്വദേശികളാണോ എന്ന് ചോദിച്ചെത്തിയ സംഘമാണ് തങ്ങളെ സംഘംചേർന്ന് ആക്രമിച്ചതെന്നാണ് യുവാക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

മുൻപ് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട സംഭവത്തിൽ ആളുമാറി ആക്രമിച്ചതാവാമെന്നാണ് സംശയിക്കുന്നത്. അക്രമത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ ബേക്കറിയുടെ സി.സി. ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. പരിക്കേറ്റ യുവാക്കൾ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ എളേറ്റിൽ വട്ടോളി സ്വദേശി സഫീർ, താമരശ്ശേരി കാരാടി സ്വദേശി അൻസിഫ് എന്നിവർ ഉൾപ്പെടെയുള്ളവർക്കെതിരേ കൊടുവള്ളി പോലീസ് കേസെടുത്തു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

Exit mobile version