Site icon Fourteen Kerala – 14 Kerala News

സംസ്ഥാനപാതയിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

ഓമശ്ശേരി : കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയിൽ മുടൂർ വളവിൽ മരം പൊട്ടിവീണ് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. മരം വീണതിനെത്തുടർന്ന് പാതയുടെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ടനിര രൂപപ്പെട്ടു. മുക്കത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് മരം വെട്ടിമാറ്റി നാലുമണിയോടെ ഗതാഗതം പുനഃസ്ഥാപിച്ചു.

മരം വീണ സമയത്ത് റോഡിൽ വാഹനങ്ങളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. റോഡിലേക്ക് ചരിഞ്ഞുനിൽക്കുന്ന ഈ മരം മുറിച്ചുമാറ്റണമെന്ന് കാണിച്ച് ഒട്ടേറെത്തവണ നാട്ടുകാർ പരാതിപ്പെട്ടിരുന്നെങ്കിലും ബന്ധപ്പെട്ടവർ ഒരു നടപടിയും എടുത്തില്ലെന്ന്‌ പ്രദേശവാസികൾ പറഞ്ഞു.

Exit mobile version