Site icon Fourteen Kerala – 14 Kerala News

കുറ്റ്യാടി ചുരം റോഡിൽ കാറപകടം; രണ്ടുപേർക്ക് പരിക്ക്

കുറ്റ്യാടി : കുറ്റ്യാടി ചുരം റോഡിലുണ്ടായ കാറപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് സംഭവം. ചുരമിറങ്ങിവരുകയായിരുന്ന കുന്നംകുളം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നു. കടവരാന്തയിലൂടെ കയറിയിറങ്ങിയ കാർ ഇലക്‌ട്രിക് പോസ്റ്റിനും കുരിശുപള്ളിയുടെ മതിലിനുമിടയിൽ കുടുങ്ങിനിന്നു.

കുരിശുപള്ളിയുടെ മതിൽ ഒരുഭാഗം തകർന്നിട്ടുണ്ട്. മതിലിന്റെ ബീം കാറിനുമുന്നിൽ എൻജിൻ ഭാഗത്തേക്ക് കയറിയ അവസ്ഥയിലായിരുന്നു. രണ്ടുപേർക്ക് നിസ്സാരപരിക്കേറ്റു. ഇവർ തൊട്ടിൽപ്പാലം ഇഖ്‌റ ആശുപത്രിയിൽ ചികിത്സതേടി. ഓരോ ദിവസവും ചുരം റോഡിൽ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Exit mobile version