Site icon Fourteen Kerala – 14 Kerala News

വിഷുദിനത്തിൽ നെൽക്കൃഷി വിളവെടുപ്പ്

കുറ്റ്യാടി : വിഷുദിനത്തിലെ നെൽക്കൃഷി വിളവെടുപ്പ് ആവേശമായി. ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ റിട്ട. അധ്യാപികയും സ്വതന്ത്ര കർഷകസംഘം കുറ്റ്യാടി മണ്ഡലം വനിതാ വിങ് പ്രസിഡന്റുമായ ഒ. സാറ വിളയിച്ച നെൽക്കൃഷിയുടെ വിളവെടുപ്പാണ് നടന്നത്. വിളവെടുപ്പ് സ്വതന്ത്ര കർഷകസംഘം സംസ്ഥാന പ്രവർത്തക സമിതി അംഗം എ.കെ. റഷീദ് ഉദ്ഘാടനം ചെയ്തു.

സംഘടന കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് മൂസഹാജി അധ്യക്ഷനായി. ചടങ്ങിൽ സ്വതന്ത്ര കർഷകസംഘം വനിതാ വിങ്‌ സ്റ്റേറ്റ് ട്രഷറർ പി. സഫിയ മുഖ്യാതിഥിയായിരുന്നു. ആയിഷ നടുക്കണ്ടി, സി.എച്ച്. അഷ്റഫ് , ജമീല വല്ലത്ത്, പി.കെ. ഇസ്മായിൽ, സൈനബ അലി, ഹമീദ് വയലിൽ, കെ. വേണു, അബ്ദുള്ള വൈറ്റ് ഹൗസ്, കെ. കുഞ്ഞബ്ദുല്ല, സാബിറ, ആയിഷ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version