Site icon Fourteen Kerala – 14 Kerala News

പാലക്കുറ്റിയിൽ ഓട്ടോ മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്

കൊടുവള്ളി : പാലക്കുറ്റിയിൽ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി കാദർ, ഓട്ടോ യാത്രക്കാരി വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിനി നൗഷിദ എന്നിവർക്കാണ് പരിക്കേറ്റത്.

സാരമായി പരിക്കേറ്റ നൗഷിദയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ഓട്ടോഡ്രൈവർ കാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുൻപിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്നെടുത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Exit mobile version