Site icon Fourteen Kerala – 14 Kerala News

വരൾച്ചയിലും എടച്ചേരിയിൽ റോഡിൽ ശുദ്ധജലമൊഴുകുന്നു

എടച്ചേരി : ഒരുമാസത്തെ ഇടവേളയിൽ എടച്ചേരിയിൽ വീണ്ടും പൈപ്പ് പൊട്ടി ശുദ്ധജലം പാഴാവുന്നു. പുതിയങ്ങാടി ടൗണിനു സമീപം എടച്ചേരി-വെങ്കല്ലൂർ റോഡിലാണ് ഇപ്പോൾ പൈപ്പ് പൊട്ടിയത്. നേരത്തേ കാക്കന്നൂർ റോഡിൽ പൈപ്പ് പൊട്ടി മാസങ്ങൾ കഴിഞ്ഞാണ് അറ്റകുറ്റപ്പണി നടന്നത്.

വെങ്കല്ലൂർ റോഡിലും ഇതുതന്നെയാണ് അവസ്ഥ. ആഴ്ചകൾ പിന്നിട്ടിട്ടും ഇതുവരെയും ജലച്ചോർച്ച പരിഹരിച്ചിട്ടില്ല. പഞ്ചായത്ത് കാര്യാലയത്തിന്റെ തൊട്ടടുത്താണ് ഇപ്പോൾ പൈപ്പ് പൊട്ടിയിരിക്കുന്നത്.
കൊടുംവരൾച്ചയിൽ കുടിവെള്ളമില്ലാതെ നാട്ടുകാർ പൊറുതിമുട്ടുമ്പോഴാണ് കുടിവെള്ളം പാഴാകുന്നത്.

Exit mobile version