Site icon Fourteen Kerala – 14 Kerala News

രാമനാട്ടുകരയിൽ തെങ്ങ് കടപുഴകിവീണു വൻഅപകടം ഒഴിവായി

രാമനാട്ടുകര : പുല്ലുംകുന്ന് റോഡ് പുര ജങ്ഷന് സമീപം വീട്ടുമുറ്റത്തെ തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു. ഹനീഫ പാണ്ടികശാലയുടെ ഉടമസ്ഥതയിലുള്ള തെങ്ങാണ് കടപുഴകിയത്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. റോഡിൽ യാത്രക്കാർ കുറവായത് വൻഅപകടം ഒഴിവായി.

തെങ്ങുവീഴുന്ന സമയത്ത് സമീപത്ത് കാറും ബൈക്കും പാർക്ക് ചെയ്തിരുന്നെങ്കിലും ഇവയ്ക്ക് നാശനഷ്ടങ്ങൾ സംഭവിച്ചില്ല. അപകടത്തെത്തുടർന്ന് ലൈനുകൾ തകരാറിലാവുകയും വൈദ്യുതത്തൂണുകൾ പൊട്ടിവീഴുകയുംചെയ്തു. പ്രദേശത്ത് ദീർഘനേരം വൈദ്യുതി തടസ്സപ്പെടുകയുംചെയ്തു.നാട്ടുകാർ ചേർന്ന് തെങ്ങ് മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Exit mobile version