Site icon Fourteen Kerala – 14 Kerala News

ടയർ പൊട്ടി, ചരക്കുലോറി മറിഞ്ഞു

രാമനാട്ടുകര : ആറുവരിപ്പാതയിൽ രാമനാട്ടുകര മേൽപ്പാലം എക്സിറ്റ് പോയിന്റിൽ ചരക്കുലോറി മറിഞ്ഞു. ഡ്രൈവർ മധുര സ്വദേശി സയ്യിദ് (34) പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വിഷുദിനത്തിൽ പുലർച്ചെ മൂന്നുമണിക്കാണ് അപകടം. തളിപ്പറമ്പിൽനിന്ന് പ്ലൈവുഡ് കയറ്റി തമിഴ്നാട്ടിലെ മധുരയിലേക്ക് പോകുകയായിരുന്നു ലോറി.

രാമനാട്ടുകര മേൽപ്പാലം എക്സിറ്റ് പോയിന്റിൽനിന്ന് സർവീസ്റോഡിലേക്ക് ഇറങ്ങുമ്പോൾ ലോറിയുടെ പുറകിലെ ടയർ പൊട്ടിയതിനെത്തുടർന്ന് റോഡിന്റെ കിഴക്കുവശത്തേക്ക് മറിയുകയായിരുന്നു. ലോറി സമീപത്തെ വൈദ്യുതത്തൂണിൽ തട്ടിനിന്നതിനാൽ വലിയ അപകടം ഒഴിവായി.

Exit mobile version