Site icon Fourteen Kerala – 14 Kerala News

ലേബർകോഡിന്റെ പേരിൽ തൊഴിലാളികളെ ആക്രമിക്കുന്നു -ടി.പി. രാമകൃഷ്ണൻ

കോഴിക്കോട് : എല്ലാവിഭാഗങ്ങളെയും ലേബർ കോഡിന്റെ പരിധിയിൽ കൊണ്ടുവന്ന് തൊഴിലാളികളെ സർക്കാർ ആക്രമിക്കുകയാണെന്ന് സി.ഐ.ടി.യു. പ്രസിഡന്റ് ടി.പി. രാമകൃഷ്ണൻ. നോയിഡയിലും ഗുരുഗ്രാമിലും തൊഴിലാളിസമരങ്ങളെ അടിച്ചമർത്തുന്ന ഉത്തർപ്രദേശ്- ഹരിയാന സർക്കാരുകൾക്കെതിരേ സി.ഐ.ടി.യു. ജില്ലാകമ്മിറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. മുകുന്ദൻ, സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം. ഗിരീഷ്, സി.ഐ.ടി.യു. ജില്ലാ ട്രഷറർ പി.കെ. സന്തോഷ് എന്നിവർ പങ്കെടുത്തു.

Exit mobile version