Site icon Fourteen Kerala – 14 Kerala News

കണ്ണൂർ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം ഷെഡിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂർ: പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ പാർക്കിങ് സ്ഥലത്തിനു സമീപം തീപിടിച്ചു . കരാർ ജീവനക്കാർക്ക് താമസിക്കാനായി നിർമിച്ച താൽക്കാലിക ഷെഡിനാണ് തീപിടിച്ചത് . അഗ്നിരക്ഷാസേന തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. വെള്ളിയാഴ്ച പുലർച്ചെ 2.50നാണ് തീപിടിത്തമുണ്ടായത്.’

ഷോർട്ട് സർക്യൂട്ട് ആണെന്നാണ് സൂചന. ഫാൻ, ഗ്യാസ് സ്റ്റൗ, സിസിടിവി കേബിളുകൾ എന്നിവ പൂർണമായും കത്തിനശിച്ചു. ഷെഡിനും കേടുപാടുകളുണ്ടായി. സീനിയർ ഫയർ ആൻഡ് ഓഫിസർ എൻ.മുരളിയുടെ നേതൃത്വത്തിലാണ് തീയണച്ചത്. ജീവനക്കാരായ കെ.വി.വിപിൻ, അരുൺ കെ. നമ്പ്യാർ, ജിനോ ജോൺ, സി.കെ.ഇർഷാദ്, ഹോം ഗാർഡ് വി.എൻ.രവീന്ദ്രൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Exit mobile version