Site icon Fourteen Kerala – 14 Kerala News

ഭിന്നശേഷിക്കാർക്കൊപ്പം ജലയാത്ര നടത്തി

ചോറോട് : മിത്രം റെസിഡന്റ്‌സ്‌ അസോസിയേഷൻ, ചോറോട് പഞ്ചായത്ത് ബഡ്സ് സ്കൂൾ വിദ്യാർഥികൾക്കൊപ്പം അകലാപ്പുഴയിൽ ബോട്ട് യാത്ര നടത്തി.സ്കൂളിലെ 25-ഓളം കുട്ടികൾ, രക്ഷിതാക്കൾ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, റെസിഡന്റ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾ എന്നിവർ യാത്രയിൽ പങ്കെടുത്തു.

ജലയാത്രയുടെ ഉദ്ഘാടനം ചോറോട് പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് നിർവഹിച്ചു. എം.വി. മനോജൻ അധ്യക്ഷത വഹിച്ചു.സി.കെ. സജിതകുമാരി, വി.കെ. അജേഷ് കുമാർ, പ്രസാദ് വിലങ്ങിൽ, അഞ്ജന ദിജേഷ്, അശോകൻ, രൂപേഷ്, രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version