Site icon Fourteen Kerala – 14 Kerala News

കെ.സി.ബി.സി.യുടെ 64-ാമത് വീടിന്റെ വെഞ്ചരിപ്പ് ഇന്ന്

വിലങ്ങാട് : കെ.സി.ബി.സി. വിലങ്ങാട് പുനരധിവാസപദ്ധതിയുടെ ഭാഗമായി താമരശ്ശേരി രൂപതയിൽ നിർമിച്ച 64-ാമത് വീടിന്റെ വെഞ്ചരിപ്പ് ശനിയാഴ്ച നടക്കും.

വിലങ്ങാട് സ്വദേശിയായ തോമസ് മണ്ണാകുഴിയിലിന്റെ വീടിന്റെ വെഞ്ചരിപ്പുകർമം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വിലങ്ങാട് സെയ്‌ന്റ് ജോർജ് ഫൊറോനാ വികാരി ഫാ. വിൽസൺ മുട്ടത്തുകുന്നേൽ, മഞ്ഞക്കുന്ന് സെയ്‌ന്റ് അൽഫോൻസാ ചർച്ച് വികാരി ഫാ. ബോബി പൂവത്തിങ്കൽ എന്നിവർചേർന്ന് നിർവഹിച്ച് താക്കോൽ കൈമാറും. കെ.സി.ബി.സി. പുനരധിവാസപദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ആകെ 70 വീടാണ് ദുരന്തബാധിത കുടുംബങ്ങൾക്കായി നിർമിക്കുന്നത്. ഇതിൽ 63 വീട്‌ ഇതിനകം പൂർത്തീകരിച്ച് കുടുംബങ്ങൾക്ക് കൈമാറിക്കഴിഞ്ഞു.

താമരശ്ശേരി രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയായ (സി.ഒ.ഡി.) വീടുകളുടെ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചുവരുന്നു. വിലങ്ങാട് പുനരധിവാസപദ്ധതിയുടെ ആദ്യഘട്ട സമാപനസമ്മേളനം മേയ് 14-ന് വിലങ്ങാട് നടക്കും.

Exit mobile version