Site icon Fourteen Kerala – 14 Kerala News

ജനാധിപത്യത്തിന്റെ കാവലാളായി മടപ്പള്ളി കോളേജ് സ്ട്രോങ് റൂമുകൾ

ഒഞ്ചിയം : കേരള നിയമസഭയുടെ 16-ാമത് തിരഞ്ഞെടുപ്പ് ഏപ്രിൽ 9-ന് നടന്നുകഴിഞ്ഞു. വോട്ടെണ്ണൽ 24 ദിവസത്തിനുശേഷം മേയ് നാലിന് നടക്കും. വടകര, നാദാപുരം, കുറ്റ്യാടി മണ്ഡലങ്ങളിലെ പോൾചെയ്ത വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചത് മടപ്പള്ളി കോളേജ് സ്ട്രോങ് റൂമുകളിലാണ്.

വലിയ ഒരുക്കങ്ങളാണ് വോട്ട് കാത്തുസൂക്ഷിക്കാൻ ഏർപ്പെടുത്തിയത്. മുഴുവൻസമയവും സുരക്ഷാസംവിധാനം ജാഗ്രതയോടെ നിരീക്ഷണത്തിലാണ്. ദിവസം മൂന്ന് ഷിഫ്റ്റുകളിലായി സുരക്ഷാനിയന്ത്രണത്തിന് മൂന്ന് എക്സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാർ ചുമതലയിലുണ്ട്. കൂടാതെ, ഇമവെട്ടാതെ കേരളപോലീസും കേന്ദ്രസേനയും സി.സി.ടി.വി. നിരീക്ഷണ ക്യാമറയും. മൂന്ന് മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ മടപ്പള്ളി കോളേജിൽ വെച്ചാണ് നടക്കുക. വടകര മണ്ഡലത്തിൽ 186 പോളിങ് ബൂത്തുകളും കുറ്റ്യാടി 220 ബൂത്തുകളും നാദാപുരത്ത് 222 ബൂത്തുകളുമാണ് ഉള്ളത്.

Exit mobile version