Site icon Fourteen Kerala – 14 Kerala News

കന്നിവോട്ട് ചെയ്ത്, വരന്റെ വീട്ടിലേക്ക്

പയ്യോളി : വരൻെറ വീട്ടിലേക്ക് പോകുന്നതിനിടയിൽ ജനാധിപത്യകടമ നിർവഹിച്ച് വധു. പയ്യോളി ബിസ്മിനഗർ കുപ്പച്ചൻകുണ്ടിൽ ആഷിഖിെൻറയും സൗദയുടെയും മകൾ അംന ഫാത്തിമയാണ് വിവാഹത്തിെൻറയും കന്നിവോട്ടിെൻറയും മാധുര്യം ഒരുമിച്ച് അനുഭവിച്ചത്.

വരൻ കൊയിലാണ്ടി സിവിൽസ്റ്റേഷനു സമീപം ‘മിൻഹ’ വിൽ ഷാഹത്തിനോടൊപ്പം വോട്ടുചെയ്യാൻ കണ്ണങ്കുളം എ.എൽ.പി. സ്കൂളിലെ 26-ാം നമ്പർ ബൂത്തിലെത്തി അംന ഫാത്തിമ വോട്ടുചെയ്തു. വിവാഹത്തിെൻറ വേഷപ്പകിട്ടിൽ വരന്റെ വീട്ടുകാർക്കൊപ്പം അംന എത്തിയത് മറ്റ് വോട്ടർമാർക്ക് കൗതുകമായി.

Exit mobile version