Site icon Fourteen Kerala – 14 Kerala News

പേരാമ്പ്രയിൽ പോളിങ്‌ സാധനങ്ങളുടെ വിതരണം തുടങ്ങാൻ വൈകി

പേരാമ്പ്ര : പേരാമ്പ്ര അസംബ്ലി മണ്ഡലത്തിലേക്കുള്ള പോളിങ്‌ സാധന വിതരണ കേന്ദ്രമായ പേരാമ്പ്ര എച്ച്.എസ്.എസിൽ വോട്ടിങ് യന്ത്രങ്ങളുടെ വിതരണം തുടങ്ങാൻ വൈകി. അതിരാവിലെ തന്നെ ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലെത്തിയെങ്കിലും 10.30-ഓടെയാണ് പോളിങ്‌ യന്ത്രങ്ങളുടെ വിതരണം തുടങ്ങാനായുള്ളൂ. രജിസ്‌ട്രേഷൻ പൂർത്തീകരിക്കാനും വൈകി. പോളിംഗ് യന്ത്രങ്ങൾ വാങ്ങിയവർക്ക് വാഹനത്തിലെ മറ്റു ബൂത്തുകളിലേക്കുള്ള ഉദ്യോഗസ്ഥരെയും വരുന്നത് വരെ പിന്നെയും കാത്തിരിക്കേണ്ടിയും വന്നു.

തിരഞ്ഞെടുപ്പ് ചുമതലയുള്ളവർക്ക് വോട്ട് ചെയ്യാൻ വിതരണ കേന്ദ്രത്തിൽ സൗകര്യമൊരുക്കിയതിനാൽ വോട്ട് ചെയ്ത് തിരികെ വരാൻ വൈകിയതും കാര്യങ്ങൾ താമസിപ്പിച്ചു. ബൂത്തുകളിലേക്ക് നൽകാനുള്ള സാധനങ്ങളെല്ലാം വിതരണ കേന്ദ്രത്തിൽ എത്താനും ഇത്തവണ താമസമുണ്ടായതായാണ് പറയുന്നത്. ഉച്ചയോടെയാണ് വാഹനങ്ങൾക്ക് കേന്ദ്രത്തിൽനിന്ന്‌ പുറപ്പെടാനായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പത്ത് മണിയോടെ തന്നെ വാഹനങ്ങൾ വിതരണ കേന്ദ്രത്തിൽ നിന്ന്‌ പുറപ്പെട്ട് തുടങ്ങിയിരുന്നു. എല്ലാവരും ബൂത്തിലേക്ക് പോകുമ്പോഴേക്കും മൂന്ന് മണിയായി.

Exit mobile version