Site icon Fourteen Kerala – 14 Kerala News

പന്തിരിക്കര ഫാൻ നിർമാണ യൂണിറ്റിൽ തീപ്പിടിത്തം

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപമുള്ള ഫാൻ, ഫർണിച്ചർ നിർമാണ യൂണിറ്റിൽ തീപ്പിടിത്തം. പന്തിരിക്കര കൂടത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുള്ള മിറാനോ ഫാൻ നിർമാണ യൂണിറ്റിന്റെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.

ഫർണിച്ചർ നിർമിക്കാനുള്ള മരങ്ങളും ഇവിടെ സൂക്ഷിച്ചിരുന്നു. ഫാൻ നിർമാണ സാധനങ്ങളും മരങ്ങളും കത്തിനശിച്ചു. മൂന്ന് മണിക്കൂറോളമെടുത്താണ് തീ കെടുത്താനായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് സംഭവം. തൊഴിലാളികൾ സ്ഥലത്തുള്ളപ്പോഴാണ് തിപ്പിടിത്തമുണ്ടായത്.ഏറെനേരം വലിയപുകയാണ് യൂണിറ്റിൽനിന്ന്‌ ഉയർന്നത്. സൂപ്പിയുടെ വീടിനോട് ചേർന്നുള്ള സ്ഥലത്താണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. 60 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി സൂപ്പി പറഞ്ഞു.

പേരാമ്പ്ര, നാദാപുരം അഗ്നിരക്ഷാ നിലയങ്ങളിൽനിന്ന്‌ മൂന്ന് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർമാരായ പി.കെ. ഭരതൻ, വരുൺ എന്നിവർ നേതൃത്വംനൽകി.

Exit mobile version