Site icon Fourteen Kerala – 14 Kerala News

തിരഞ്ഞെടുപ്പ് ബോധവത്കരണവുമായി എൻ.എസ്.എസ്. വൊളന്റിയർമാർ

നരിക്കുനി : ബൈത്തുൽ ഇസ്സ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ്. യൂണിറ്റ്് പൊതുജനങ്ങൾക്കായി തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കോളേജ് വൈസ് പ്രിൻസിപ്പൽ കെ. ഷമീർ ഉദ്ഘാടനംചെയ്തു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എം. ജയരേഖ നേതൃത്വം നൽകി.

വോട്ടവകാശത്തിന്റെ പ്രാധാന്യവും ജനാധിപത്യത്തിൽ ഓരോ വോട്ടിന്റെയും ഉത്തരവാദിത്വവും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനായി എൻ.എസ്.എസ്. വോളന്റിയർമാർ ബോധവത്കരണ പോസ്റ്ററുകളും ലഘുലേഖകളും വിതരണംചെയ്തു. ഉത്തരവാദിത്വത്തോടെ തിരഞ്ഞെടുപ്പിൽ പങ്കാളികളാകണമെന്ന് സന്ദേശവും നൽകി.

Exit mobile version