Site icon Fourteen Kerala – 14 Kerala News

വോട്ടർ ബോധവത്കരണവുമായി വിദ്യാർഥികൾ

ഫാറൂഖ് കോളേജ് : ഫാറൂഖ് ട്രെയ്നിങ് കോളേജ് ഇലക്‌ഷൻ ലിറ്ററസി ക്ലബും എൻ.എസ്.എസ്. യൂണിറ്റും ചേർന്ന് പരുത്തിപ്പാറ സ്നേഹതീരം വയോജന സഹവാസഭവനത്തിൽ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. വോട്ടർ പങ്കാളിത്തം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന സ്വീപ്പ് പ്രചാരണ പരിപാടികളുടെ ഭാഗമായാണിത്. കൂടാതെ ഭവനത്തിനും ഫറോക്ക് റെയിൽവേ സ്റ്റേഷൻ, രാമനാട്ടുകര – ഫറോക്ക് ബസ് സ്റ്റാൻഡുകൾ, ഫാറൂഖ് കോളേജ് ഓട്ടോ സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ ഫ്ലാഷ് മോബ് നടത്തി.

കോളേജ് പ്രിൻസിപ്പൽ ഡോ.ടി.മുഹമ്മദ് സലീം, എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഫസീൽ അഹമ്മദ്, സ്നേഹതീരം ഭവനം ചെയർമാൻ സിദ്ദീഖ് കോടമ്പുഴ, ഫാറൂഖ് റെയിൽവേ സൂപ്രണ്ട് എസ്. അജിത്, എൻ.എസ്.എസ്. വൊളന്റിയർ സെക്രട്ടറി ഷിയാദ് ഹസ്സൻ എന്നിവർ സംസാരിച്ചു.

Exit mobile version