Site icon Fourteen Kerala – 14 Kerala News

നടപ്പാതയിലെ സ്ലാബിൽ തട്ടിവീണ് സ്ത്രീക്ക് പരിക്ക്

കോഴിക്കോട് : മാതൃഭൂമി ജങ്ഷന് സമീപം കോർട്ട്റോഡിൽ നടപ്പാതയിലെ സ്ലാബിൽ തട്ടിവീണ് കാൽനടയാത്രക്കാരിക്ക് പരിക്കേറ്റു. ചെട്ടികുളം സ്വദേശിനിയായ ബേബി (76)ക്കാണ് പരിക്കേറ്റത്. ഇവരുടെ മൂക്കിനും കൈക്കും കാലിന്റെ മുട്ടിനും പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് സംഭവം.

പെൻഷൻ വാങ്ങാനായി ബാങ്കിലേക്ക് പോവുകയായിരുന്നു ബേബി. കടകളുടെ മുന്നിലെ നടപ്പാതയിലെ സ്ലാബ് ഇവിടെ മൂന്നുതട്ടായിട്ടാണുള്ളത്. അവിടെ കാൽതട്ടി മറിഞ്ഞുവീഴുകയായിരുന്നു. തുടർന്ന് സമീപത്തുള്ള കച്ചവടക്കാരും മറ്റു തൊഴിലാളികളുമെല്ലാം ചേർന്ന് പ്രാഥമികശുശ്രൂഷ നൽകിയശേഷം ബീച്ച് ആശുപത്രിയിലേക്ക് പോയി. മൂക്കിന്റെ എല്ലിന് ചെറിയ പോറലുണ്ടെന്ന് ഡോക്ടർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.

Exit mobile version