Site icon Fourteen Kerala – 14 Kerala News

രക്തബാങ്കിന് എയർകൂളർ നൽകി

മാവൂർ : കോഴിക്കോട് ബീച്ച് ഗവ. ഹോസ്പിറ്റൽ ബ്ലഡ്‌ സെന്ററിന് ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പ് എയർകൂളർ നൽകി.ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. സച്ചിൻ ബാബുവിന് ഹോപ്പ് പ്രസിഡന്റ് നാസർ ആയഞ്ചേരി കൂളർ കൈമാറി.

ബ്ലഡ്‌ സെന്റർ മെഡിക്കൽ ഓഫീസർ ഡോ. മേരി ട്രീസ, കൗൺസലർ അഞ്ജുഷ, ബ്ലഡ് സെന്റർ ടെക്നിക്കൽ സൂപ്പർവൈസർ ഷരീഫ, ഹോപ്പ് പ്രവർത്തകരായ ഗിരീഷ്ബാബു ശാരദാമന്ദിരം, സിദ്ദീഖ് പെരുമണ്ണ, നൗഷാദ് ബേപ്പൂർ, സുമേഷ് പാലേരി, ഷാജി വെള്ളിമാട്കുന്ന്, ഷുക്കൂർ അത്തോളി, റെജിന അരക്കിണർ, ഷറിജ ഒളവണ്ണ, മലബാർ റഷീദ് തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version