കൊയിലാണ്ടി : മുത്താമ്പി-കൊയിലാണ്ടി റോഡിൽ പെരുവട്ടൂരിൽ ശുദ്ധജലവിതരണപൈപ്പ് പൊട്ടൽ തുടർക്കഥയാവുന്നു. അടുത്തടുത്തായി അഞ്ചുസ്ഥലത്ത് പൈപ്പ് പൊട്ടി.
പെരുവട്ടൂരിനും ഇയ്യഞ്ചേരിയ്ക്കുമിടയിൽ രണ്ടിടത്താണ് മുൻപ് പൈപ്പ് പൊട്ടിയത്.
പെരുവട്ടൂരിൽ പൈപ്പ് പൊട്ടി റോഡിലുണ്ടായ കുഴി ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നികത്തി ടാർ ചെയ്തത്.ഇതേസ്ഥലത്താണ് ഇപ്പോൾ പൈപ്പ് പൊട്ടിയിരിക്കുന്നത്. പ്രശ്നത്തിന് ശാശ്വതപരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
