Site icon Fourteen Kerala – 14 Kerala News

കുടുംബസംഗമ പരമ്പരയുമായി യു.ഡി.എഫ്

നന്മണ്ട : വിദ്യാ ബാലകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നന്മണ്ടയിൽ കുടുംബസംഗമം നടത്തി.

പഞ്ചായത്തിലെ ഒൻപത് കേന്ദ്രങ്ങളിൽ നടന്ന സംഗമപരിപാടികളിൽ ഡി.സി.സി. ഭാരവാഹികളായ പി.പി. നൗഷീർ, ടി.കെ. രാജേന്ദ്രൻ ഐ.പി. രാജേഷ്, യു.ഡി.എഫ്. ചെയർമാൻ വിശ്വൻ നന്മണ്ട, ചേളന്നൂർ ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീജിത്ത് കുരുവട്ടൂർ, മുസ്‌ലിംലീഗ് നിയോജകമണ്ഡലം സെക്രട്ടറി ഷാഹിർ കുട്ടമ്പൂർ, കെ.കെ. വിശ്വംഭരൻ, സലിം റാഷിൻ, രമേശ് കുമാർ, രാജീവൻ കൊളത്തൂർ, കെ.പി. രാജൻ, എം. അരവിന്ദ് എന്നിവർ സംസാരിച്ചു.

Exit mobile version