Site icon Fourteen Kerala – 14 Kerala News

ഒളവണ്ണയിൽ 8 പേരെ കടിച്ച് തെരുവുനായ; മൂന്ന് വയസുളള കുട്ടിക്ക് സാരമായ പരിക്ക്, പരിക്കേറ്റവർ ആശുപത്രിയിൽ

കോഴിക്കോട് : ഒളവണ്ണയിൽ തെരുവ് നായയുടെ വന്യമായ ആക്രമണത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. പാലാഴിക്ക് സമീപമുള്ള തലാഞ്ചേരി മേഖലയിലാണ് ഇന്നലെ വൈകുന്നേരവും ഇന്ന് രാവിലെയുമായി നായ ആളുകളെ ഓടിച്ചിട്ട് കടിച്ചത്.

വീട്ടുമുറ്റത്ത് നിന്നിരുന്നവർക്കും റോഡിലൂടെ നടന്നുപോയവർക്കുമാണ് നായയുടെ ആക്രമണം നേരിടേണ്ടി വന്നത്. പരിക്കേറ്റവരിൽ മൂന്ന് വയസ്സുകാരന്റെ നില അല്പം ഗൗരവകരമാണ്. കടിയേറ്റ എട്ടുപേരെയും ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിലവിൽ ഇവർ അവിടെ ചികിത്സയിലാണ്. ആക്രമണം നടത്തിയ നായയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ലാത്തതിനാൽ പ്രദേശവാസികൾ വലിയ ഭീതിയിലാണ്. നായയെ കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്.

Exit mobile version