Site icon Fourteen Kerala – 14 Kerala News

രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു’, കോൺഗ്രസ് നേതാവ് കെ.സി അബുവിന് നാക്കുപിഴച്ചു, അണികൾ തിരുത്തി

കോഴിക്കോട് : ശ്രീ പെരുമ്പത്തൂരിൽ ‘രാഹുൽ ഗാന്ധി ചിന്നിചിതറി മരിച്ചു’ കോൺഗ്രസ് നേതാവ് കെ.സിഅബുവിന് നാക്കുപിഴച്ചു, ഒടുവിൽ അണികൾ തിരുത്തിച്ചു. രാഹുൽ ഗാന്ധിക്ക് സ്വീകരണം ഒരുക്കിയ കല്ലാച്ചിയിലെ വേദിയിൽ ആമുഖ പ്രസംഗം നടത്തിയ മുൻ ഡിസിസി പ്രസിഡൻ്റ് കെ.സി അബുവിനാണ് ഗുരുതരമായ പിശക് പറ്റിയത്.

പ്രസംഗത്തിൽ രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും തമ്മിൽ പല തവണയാണ് കെ.സി അബു മാറി സംസാരിച്ചത്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ മാർച്ചും രാജീവ് ഗാന്ധി നയിച്ചു വെന്നുളള പിശകും അബുവിനുണ്ടായി.പതിനായിരം വോട്ട് നേടി അഭിജിത്ത് ജയിക്കുമെന്നും പറക്കൽ അബ്ദുള്ള യുഡിഎഫ് മന്ത്രിസഭയിൽ മന്ത്രിയായിരിക്കുമെന്നും അബു പറഞ്ഞു.

Exit mobile version