Site icon Fourteen Kerala – 14 Kerala News

വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷം

കക്കട്ടിൽ : വട്ടോളി നാഷണൽ ഹയർസെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷപരിപാടികൾക്ക് ‘ഗുരുവന്ദന’ത്തോടെ തുടക്കമായി. കൽപ്പറ്റ നാരായണൻ ഉദ്ഘാടനംചെയ്തു.

സ്കൂൾ മാനേജർ അരയില്ലത്ത് രവി അധ്യക്ഷനായി. പ്രസിഡന്റ് കെ.പി. രാജൻ, വി.എം. ചന്ദ്രൻ, ടി.കെ. ബിജു, എ. മനോജൻ, കെ. ഹീറ, കെ. റിനീഷ് കുമാർ, ടി. പ്രജിത്ത്, കെ.പി. രജീഷ്‌കുമാർ, എസ്. സജീഷ് എന്നിവരും ആദരവേറ്റുവാങ്ങിയ പൂർവ അധ്യാപകരും, ജീവനക്കാരും സംസാരിച്ചു. ചൊവ്വാഴ്ച സാംസ്കാരിക ഘോഷയാത്രയും ബുധനാഴ്ച ആഘോഷങ്ങളുടെ ഉദ്ഘാടനവും യാത്രയയപ്പ് സമ്മേളനവും വിവിധ കലാപരിപാടികളും നടക്കും.

Exit mobile version