Site icon Fourteen Kerala – 14 Kerala News

നീർവേലി കിരാതമൂർത്തി ക്ഷേത്രം ഉത്സവാഘോഷം: വരവുകൾ സമാപിച്ചു

നരിപ്പറ്റ : നീർവേലി കിരാതമൂർത്തി ക്ഷേത്രോത്സവത്തിന്റെ ഭാഗമായി വിവിധ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ട വരവുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ക്ഷേത്രത്തിൽ സമാപിച്ചു.

ഞായറാഴ്ച രാവിലെ ആയുധംവരവ്‌, വൈകീട്ട് ഇളനീർവരവ്, തണ്ടാൻവരവ്, പൂക്കലശംവരവ് എന്നിവ നടന്നു. തുടർന്ന് അന്നദാനം, ഗുളികൻ, കുട്ടിച്ചാത്തൻ, കിരാതമൂർത്തി, വെള്ളാട്ടങ്ങളും നടന്നു. തിങ്കളാഴ്ച രാവിലെ ഗുളികൻ, കുട്ടിച്ചാത്തൻ, കിരാതമൂർത്തി തിറകൾ, അന്നദാനം.

Exit mobile version