Site icon Fourteen Kerala – 14 Kerala News

പൂരലഹരിയിൽ ലോകനാർകാവ്

വടകര : പൂരലഹരിയിൽ ലോകനാർകാവ് ക്ഷേത്രവും പരിസരവും. 24-ന് കൊടിയേറിയ ഉത്സവത്തിൽ ദിവസവും ക്ഷേത്രത്തിൽ വിശേഷാൽപൂജകളും ഭഗവതിയുടെ ആറാട്ടും വൈകീട്ട് കാഴ്ചശീവേലിയും വിളക്കിനെഴുന്നള്ളത്തും നടക്കുന്നുണ്ട്. കാഴ്ചശീവേലിക്ക് ഭക്തജനത്തിരക്കുമുണ്ട്. കഴിഞ്ഞദിവസങ്ങളിൽ കഥകളി, തായമ്പക, മറ്റ് കലാപരിപാടികൾ എന്നിവ നടന്നു.

ശനിയാഴ്ച രാവിലെ 10 മണിക്ക് സവിശേഷ താന്ത്രികക്രിയയായ ചാന്താട്ടം നടക്കും. തുടർന്ന് കോൽക്കളി, വൈകീട്ട് ഗ്രാമോത്സവം എന്നിവയുമുണ്ട്. ഞായറാഴ്ച രാത്രി ഉത്സവ് നൈറ്റ്.
30-ന് വൈകീട്ട് പ്രധാന ചടങ്ങായ നഗരപ്രദക്ഷിണം നടക്കും. രാത്രി 8.30-ന് പാണ്ടിമേളം. 31-ന് ഉച്ചയ്ക്ക് ആറാട്ടുസദ്യ, വൈകീട്ട് ചാക്യാർക്കൂത്ത്, ആറിന് ആറാട്ടുബലി, ഒൻപതിന് പാണ്ടിമേളം.

Exit mobile version