Site icon Fourteen Kerala – 14 Kerala News

ശ്രീരാമനവമി ആഘോഷവും സാംസ്കാരിക സമ്മേളനവും

താമരശ്ശേരി : രാമദേശം മാട്ടുവായ് ശ്രീരാമസ്വാമി ഗോശാലകൃഷ്ണ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ശ്രീരാമനവമി ആഘോഷവും സാംസ്കാരിക സമ്മേളനവും നടത്തി. സാംസ്കാരിക സമ്മേളനം പൊന്നടുക്കം നാരായണൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

ക്ഷേത്രസമിതി പ്രസിഡന്റ് അജിത്ത് കുമാർ വാഴാമ്പറ്റ അധ്യക്ഷനായി. വത്സൻ മേടോത്ത്, ഗംഗാധരൻ സൗപർണിക, കെ.എം. നളിനാക്ഷി, എൻ.പി. ദാമോദരൻ, സുകുമാരൻനായർ, രമാഭായി മുല്ലേരി, കെ.പി. ശ്രീനു, വിജയൻ മേടോത്ത്, കുട്ടികൃഷ്ണൻനായർ തുടങ്ങിയവർ സംസാരിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പും എൻഡോവ്‌മെന്റ് വിതരണവും നടത്തി.

Exit mobile version