Site icon Fourteen Kerala – 14 Kerala News

അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

കോഴിക്കോട് : കേരള സ്റ്റേറ്റ് ബെവറജസ് കോർപ്പറേഷന്റെ കോഴിക്കോട്ടെ ഗോഡൗണിലെ ചുമട്ടുതൊഴിലാളികൾ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. 2023 മുതലുള്ള കൂലിക്കുടിശ്ശിക വിതരണം ചെയ്യുക, തൊഴിലവകാശം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പണിമുടക്ക്. പണിമുടക്കിയ തൊഴിലാളികൾ പ്രകടനവും വെള്ളയിൽ പുതിയകടവിലുള്ള കെ.എസ്.ബി.സി. ഗോഡൗണിനുമുന്നിൽ പൊതുയോഗവും നടത്തി.

ഹെഡ് ലോഡ് വർക്കേഴ്‌സ്‌ യൂണിയൻ (സി.ഐ.ടി.യു.) ജില്ലാ ജനറൽ സെക്രട്ടറി സി. നാസർ ഉദ്ഘാടനംചെയ്തു. സംയുക്ത സമരസമിതി കൺവീനർ കെ.പി. സവാദ് അധ്യക്ഷനായി. എ.ടി. അബ്ദു, നദീർ, കെ. ദാമോദരൻ, കെ.പി. ജയൻ, മൂസ്സ പന്തീരാങ്കാവ്, എസ്. രമേശൻ, കെ.കെ. റഫീഖ്, സി.വി. താജു എന്നിവർ സംസാരിച്ചു.

Exit mobile version