Site icon Fourteen Kerala – 14 Kerala News

നിയമസഭ തിരഞ്ഞെടുപ്പ്: പോളിങ് ഡ്യൂട്ടി പരിശീലനം ആരംഭിച്ചു

കോഴിക്കോട് : ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പ് പോളിങ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പ്രിസൈഡിങ് ഓഫീസര്‍മാര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു. കോഴിക്കോട്, കൊയിലാണ്ടി, വടകര, താമരശ്ശേരി താലൂക്കുകളില്‍ 11 കേന്ദ്രങ്ങളിലായാണ് പരിശീലന പരിപാടി ആരംഭിച്ചത്.

ഗവ. പോളിടെക്നിക് കോളേജ് വെസ്റ്റ്ഹില്‍, ജെ.ഡി.ടി ഇസ്ലാം മള്‍ട്ടിമീഡിയ കോളേജ് വെള്ളിമാടുകുന്ന്, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഗവ. ആര്‍ട്സ് കോളേജ് മീഞ്ചന്ത, ഗവ. ലോ കോളേജ് വെള്ളിമാടുകുന്ന്, ഗോകുലം ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് ബാലുശ്ശേരി, സി.കെ.ജി കോളേജ് പേരാമ്പ്ര, മടപ്പള്ളി ഗവ. കോളേജ്, താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയം, ഐ.എച്ച്.ആര്‍.ഡി കോരങ്ങാട്, വടകര ടൗണ്‍ ഹാള്‍ എന്നിവിടങ്ങളിലാണ് പരിശീലനം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളെ ബാധിക്കാത്ത തരത്തിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

പോളിങ് ക്രമീകരണങ്ങള്‍, പോളിങ്ങുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പി ആര്‍ ഒ ആപ്പില്‍ ഉള്‍പ്പെടുത്തല്‍, ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍, പോസ്റ്റല്‍ വോട്ട് എന്നിവയുടെ സാങ്കേതിക കാര്യങ്ങള്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്.

Exit mobile version