Site icon Fourteen Kerala – 14 Kerala News

പാർക്കിൽ ഇരുന്ന 17-കാരിക്ക് നേരെ പരിചയം നടിച്ച് ലൈംഗികാതിക്രമം; കോഴിക്കോട് സ്വദേശി യുവാവ് പിടിയിൽ

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് നടക്കാവ് സ്വദേശി നാലുകുടിപ്പറമ്പ് വീട്ടിൽ മുഹമ്മദ് ഷാനിലി(24) നെയാണ് വെള്ളയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ഒക്ടോബർ 28ന് കോഴിക്കോട് ബീച്ചിൽ ലയൺസ് പാർക്കിൽ ഇരിക്കുകയായിരുന്ന 17 വയസുകാരിയെ പരിചയം നടിച്ച് ലൈംഗിക അതിക്രമത്തിന് വിധേയമാക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് വെള്ളയിൽ പരിസരത്ത് വച്ച് പ്രതി പിടിയിലാകുന്നത്. വെള്ളയിൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ബൈജുനാഥ്, സി‌പി‌ഒമാരായ മധു, ഷിജു, ഹോം ഗാർഡ് ബാബു എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

Exit mobile version