Site icon Fourteen Kerala – 14 Kerala News

തംബുരു മ്യൂസിക് അക്കാദമി പുരസ്കാരങ്ങൾ സമ്മാനിച്ചു

കോഴിക്കോട് : വിവിധമേഖലകളിൽ കഴിവുതെളിയിച്ച വനിതാ പ്രതിഭകൾക്ക് തംബുരു മ്യൂസിക് അക്കാദമി പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ഷിജിനാ ചന്ദ്രൻ പാലക്കാട് (റെയിൽവേ അനൗൺസർ), ഷൈനി കോഴിക്കോട് (ഫോട്ടോഗ്രഫി), ആതിരാകൃഷ്ണൻ കോഴിക്കോട് (ഗായിക), രേഷ്മാ നിഷാദ് കോഴിക്കോട് (നോവലിസ്റ്റ്), ഹെന്നാ ജയന്ത് കോഴിക്കോട് (ഓഫ് റോഡർ ട്രാവലർ), ഡോ. സിനിതാ മെഹഷാബ് (ഗാനരചയിതാവ്) എന്നിവരാണ് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയത്. ലോക വനിതാദിനത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തിയത്.

ഡെപ്യൂട്ടി മേയർ ഡോ. എസ്. ജയശ്രീ ഉദ്ഘാടനം ചെയ്തു. ആർ.ജി. ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അംബികാ രമേശ് മുഖ്യാതിഥിയായിരുന്നു.പി.പി. താരാദാസ് അധ്യക്ഷത വഹിച്ചു.ടി.പി. ബബിഷ, കെ.ഇ. റഷീദ എന്നിവർ സംസാരിച്ചു. തംബുരു വനിതാകൂട്ടായ്മ ഒരുക്കിയ പൗർണമിരാവ് 2026 സംഗീതോത്സവം അരങ്ങേറി.

Exit mobile version