Site icon Fourteen Kerala – 14 Kerala News

ആയുർവേദ ആശുപത്രി പേ വാർഡ് ഉദ്ഘാടനംചെയ്തു

പയ്യോളി : തച്ചൻകുന്നിൽ പ്രവർത്തിക്കുന്ന കൊയിലാണ്ടി താലൂക്ക്‌ ഗവ. ആയുർവേദ ആശുപത്രിയിൽ പയ്യോളി നഗരസഭാ വാർഷികപദ്ധതിപ്രകാരം നിർമിച്ച പേ വാർഡ് ബ്ലോക്ക് ഉദ്ഘാടനംചെയ്തു. 36 ലക്ഷം രൂപയാണ് ചെലവഴിച്ചത്. നഗരസഭാ ചെയർപേഴ്സൺ എൻ. സാഹിറ ഉദ്ഘാടനംചെയ്തു.

വൈസ് ചെയർമാൻ മുജേഷ് ശാസ്ത്രി അധ്യക്ഷനായി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ കെ.ടി. സിന്ധു, സി.പി. ഫാത്തിമ, പി. ബാലകൃഷ്ണൻ, പി. കുഞ്ഞാമു, പി.എം. ഹൈറുന്നിസ, എം.വി. ബാബു, കെ. ജയകൃഷ്ണൻ, വി.കെ. അബ്ദുറഹ്‌മാൻ, മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേഷ്, ഡോ. എൻ.കെ. ഹൈറുന്നിസ എന്നിവർ സംസാരിച്ചു.

Exit mobile version