Site icon Fourteen Kerala – 14 Kerala News

അമൃതയ്ക്ക് റെയിൽവേ ജീവനക്കാരുടെ ആദരം

വടകര : മാക്കൂൽപ്പീടികയ്ക്ക് സമീപം റോഡിൽ കുഴഞ്ഞുവീണ യുവതിക്ക് കൃത്രിമ ശ്വാസോച്ഛാസം നൽകി ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച റെയിൽവേ ജീവനക്കാരി എം. അമൃതയെ വടകര റെയിൽവേ എൻജിനിയറിങ് വിഭാഗം അനുമോദിച്ചു.

കെ.വി. വിപിൻ പൊന്നാടയണിയിച്ചു. വി.പി. പ്രദീപൻ അധ്യക്ഷത വഹിച്ചു. എം.എം. അഖിൽ ഉപഹാരം നൽകി.

Exit mobile version