Site icon Fourteen Kerala – 14 Kerala News

ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് കുട്ടികളടക്കം ഒമ്പത് പേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം മേഖലയിലുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൽ ബുധനാഴ്ച രാവിലെയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒമ്പത് പേർ മരിച്ചു. രാവിലെ ഏഴ് മണിയോടെ കെട്ടിടത്തിനുള്ളിലെ ഒരു വീട്ടിൽ നിന്നാണ് തീ പടർന്നത്. വിവരമറിഞ്ഞ ഉടൻ ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.

നിലവിൽ ഐജിഐ ആശുപത്രിയിൽ നിരവധി പേർ ചികിത്സയിൽ തുടരുകയാണ്. തീയിൽ നിന്ന് രക്ഷപ്പെടാനായി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ രണ്ട് പേർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിശമന സേന തീ പൂർണമായും അണച്ചു.

കെട്ടിടത്തിനുള്ളിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തിവരികയാണ്. തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version