Site icon Fourteen Kerala – 14 Kerala News

അപകടഭീഷണിയായി റോഡരികിലെ ഉണങ്ങിയ മരം

കുറ്റ്യാടി : കുറ്റ്യാടി-വയനാട് സംസ്ഥാനപാതയിൽ ഓത്തിയോട്ട് പാലത്തിനടുത്തായി ഉണങ്ങിയ തണൽമരം അപകടഭീഷണി ഉയർത്തുന്നു. കഴിഞ്ഞ കാലവർഷസമയത്ത് ഇടിമിന്നലേറ്റ് ഉണങ്ങിയ മരം ഇപ്പോൾ ചിതലെടുത്ത് ദ്രവിച്ച് ഏതുനിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്.

മരം ഇലക്‌ട്രിക് ലൈനുകളിലൂടെ റോഡിലേക്ക് പതിക്കാൻ പാകത്തിലാണ് നിൽക്കുന്നത്. കഴിഞ്ഞദിവസം കമ്പ് അടർന്നുവീണപ്പോൾ റോഡിലൂടെ പോയ ബൈക്ക് യാത്രികൻ അദ്‌ഭുതകരമായാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാർ പറഞ്ഞു. ഉണങ്ങിയ മരം മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് കുറ്റ്യാടി ജനകീയ ദുരന്തനിവാരണസേന ചെയർമാൻ ബഷീർ നരയങ്കോടൻ അധികാരികൾക്ക് പരാതിനൽകിയെങ്കിലും നടപടിയുണ്ടായിട്ടില്ല. അടിയന്തരമായി മരം മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Exit mobile version