Site icon Fourteen Kerala – 14 Kerala News

ലോകജലദിനത്തിന് മുന്നോടിയായി കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരിച്ചു

കോഴിക്കോട് : ലോകജലദിനത്തിന് മുന്നോടിയായി കോർപ്പറേഷൻ, റിലയൻസ് ഫൗണ്ടേഷനുമായി ചേർന്ന് കോഴിക്കോട് സൗത്ത് ബീച്ച് ശുചീകരിച്ചു. ഒരു കിലോമീറ്റർ നീളത്തിൽ കടലോരം വൃത്തിയാക്കി.ഒരു ടൺ മാലിന്യം ശേഖരിച്ച് പുനശ്ചംക്രമണത്തിനായി ഏജൻസിക്ക് കൈമാറി. കോർപ്പറേഷന്റെ സ്വച്ഛ് സർവേക്ഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജലാശയങ്ങൾ വൃത്തിയാക്കുന്നുണ്ട്.

ക്ലീൻ സിറ്റി മാനേജർ കെ. ദിലീപ് കുമാർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ രജീഷ് ബാബു, എൻ.ആർ. ശശി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അബ്ദുൾ അസീസ്, സിഞ്ചിനി, റിലയൻസ് ഫൗണ്ടേഷൻ പ്രോജക്ട് മാനേജർ ക്രിസ്റ്റോ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Exit mobile version