Site icon Fourteen Kerala – 14 Kerala News

യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം: യുവാവ് പിടിയിൽ

കോഴിക്കോട് : യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തൃശ്ശൂർ ചാവക്കാട് സ്വദേശി തെക്കുപറമ്പത്ത് വീട്ടിൽ ടി.പി. ഫിറോസിനെയാണ് (27) മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. മാർച്ച് മൂന്നിന് പുലർച്ചെ തൃശ്ശൂർ സ്വദേശിനിയായ പരാതിക്കാരിയും സുഹൃത്തും മാങ്കാവ് വളയനാട്ടുള്ള വാടകവീട്ടിൽ ഡ്രസ് പാക്കുചെയ്യുന്നതിനിടെ പരാതിക്കാരിയെ ആക്രമിക്കണമെന്ന ഉദ്ദേശ്യത്തോടെ ഇയാൾ മുറിയിലേക്ക് അതിക്രമിച്ചുകയറുകയായിരുന്നു. തുടർന്ന്‌, കൈയിൽ കരുതിയിരുന്ന കത്തികൊണ്ട് യുവതിയുടെ നെഞ്ചത്തും പുറത്തും കാലിലും കുത്തിമുറിവേൽപ്പിച്ചു.

വളയനാട് പരിസരത്തുവെച്ചാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌. ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഒട്ടേറെ കേസുകളിൽ ഉൾപ്പെട്ടയാളാണ് ഫിറോസെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ പേരിൽ ചാവക്കാട്, ഗുരുവായൂർ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കൈവശംവെച്ചതിനും വധശ്രമത്തിനും പൊതുജനശല്യത്തിനും അതിക്രമിച്ചുകയറി ആക്രമിച്ചതിനും മറ്റുമായി ഒട്ടേറെ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

Exit mobile version