Site icon Fourteen Kerala – 14 Kerala News

രോഗിയുമായി വന്ന ആംബുലൻസിന് മുന്നിലേക്ക് യുവാവ് എടുത്തുചാടി; ആത്മഹത്യാശ്രമത്തിന് പിന്നിൽ കുടുംബകലഹം

കോഴിക്കോട്: താമരശ്ശേരി ചുരം ഇറങ്ങി വരുന്നതിനിടെ ആംബുലൻസിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. കന്യാകുമാരി ആലത്തുകുളം സ്വദേശിയായ പ്രകാശനാണ് ഇത്തരത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇയാളെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

വയനാട് പടിഞ്ഞാറത്തറയിൽ നിന്നും രോഗിയുമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന് മുന്നിലേക്കാണ് പ്രകാശൻ എടുത്തുചാടിയത്. സംഭവത്തിന് തൊട്ടുമുൻപ് ബത്തേരിയിലുള്ള ഭാര്യവീട്ടിലെത്തി പ്രകാശൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പിന്നീട് വിട്ടയച്ചു. പോലീസ് സ്റ്റേഷനിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചുരത്തിൽ വെച്ച് ഇയാൾ ആത്മഹത്യാശ്രമം നടത്തിയത്.

Exit mobile version