Site icon Fourteen Kerala – 14 Kerala News

പെൻഷനേഴ്‌സ് യൂണിയൻ വനിതാദിനാചരണം നടത്തി

താമരശ്ശേരി : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കൊടുവള്ളി ബ്ലോക്ക് വനിതാവേദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വനിതാശാക്തീകരണ ചർച്ചാക്ലാസുകൾ, കലാ-സാംസ്‌കാരിക പരിപാടികൾ എന്നിവയും ദിനാചരണത്തിന്റെ ഭാഗമായി നടത്തി.

കൊടുവള്ളി ബ്ലോക്കിലെ മുഴുവൻ യൂണിറ്റുകളിൽനിന്നും നിരവധി പ്രതിനിധികൾ സംഗമത്തിൽ പങ്കെടുത്തു. താമരശ്ശേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി വനിതാദിനാചരണ പരിപാടി ഉദ്ഘാടനംചെയ്തു. വനിതാവേദി ബ്ലോക്ക് കമ്മിറ്റി ചെയർ‌പേഴ്‌സൺ ടി.കെ. വത്സലകുമാരി അധ്യക്ഷയായി. ഷബ്‌ന മുംതാസ് മുഖ്യപ്രഭാഷണം നടത്തി.

കെ.എസ്.എസ്.പി.യു. ജില്ലാ പ്രസിഡന്റ് കെ.വി. ജോസഫ്, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ. അബ്ദുറഹ്മാൻകുട്ടി, ജില്ലാകമ്മിറ്റി അംഗം വി.പി. ഇന്ദിര, ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.ജെ. മോളി, വനിതാവേദി ബ്ലോക്ക് കമ്മിറ്റി വൈസ് ചെയർപേഴ്‌സൺ ബീന മാത്യു, വനിതാവേദി ബ്ലോക്ക് കൺവീനർ പി. സൈനബ, ജോയിന്റ് കൺവീനർ റൂബി തോമസ് എന്നിവർ സംസാരിച്ചു.

Exit mobile version