Site icon Fourteen Kerala – 14 Kerala News

പാസഞ്ചേഴ്‌സ് സേവാ പ്രോഗ്രാം ആരംഭിച്ചു

കോഴിക്കോട് : റെയിൽവേ വെൽഫെയർ സൊസൈറ്റിയുടെ അഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പാസഞ്ചേഴ്‌സ് സേവാപ്രോഗ്രാം ആരംഭിച്ചു. സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ് ഉദ്ഘാടനം ചെയ്തു. ഇതിന്റെ ഭാഗമായി വെൽഫെയർ സൊസൈറ്റി നൽകിയ വീൽച്ചെയർ അദ്ദേഹം ഏറ്റുവാങ്ങി. ആർ.പി.എഫ്. ഇൻസ്പെക്ടർ കെ. അപർണ മുഖ്യാതിഥിയായിരുന്നു.

സി.കെ. ഹരീഷിനെയും ആർ.പി.എഫ്. ഇൻസ്പെക്ടർ അപർണയെയും ആദരിച്ചു. സൊസൈറ്റി ചെയർമാൻ രാമച്ചംകണ്ടി സുന്ദർരാജ് അധ്യക്ഷത വഹിച്ചു. സ്റ്റേഷൻ മാനേജർ സി.കെ. ഹരീഷ്, ഡെപ്യൂട്ടി മാനേജർ എം. വിനോദ്, ആർ.പി.എഫ്. ഇൻസ്പെക്ടർ കെ. അപർണ, കൊമേഴ്‌സ്യൽ മാനേജർ സന്തോഷ് കുമാർ, മേലേടത്ത് ഗിരീഷ്, ചന്ദ്രോത്ത്‌ സുകുമാരൻ, കെ.എം. സുകുമാരൻ,വി. ഗോപാലകൃഷ്ണൻ, കെ. സത്യേന്ദ്രൻ, പി. അസൈനാർ, കെ.ടി. സുബ്രഹ്മണ്യൻ, എൻ.എം. മധു, കെ. ഗോവിന്ദൻ, ഇ. പദ്മനാഭ വാരിയർ, സുന്ദരൻ ആലമ്പറ്റ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version