Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് ബൈക്ക് മോഷണ സംഘം കുടുങ്ങി; പിടിയിലായത് പ്രായപൂർത്തിയാകാത്തവർ, ബൈക്ക് വിൽക്കുന്നത് 4000 രൂപയ്ക്ക്!

കോഴിക്കോട് : നഗരപരിധിയിൽ ബൈക്ക് മോഷണം പതിവാക്കിയ പ്രായപൂർത്തിയാകാത്ത സംഘത്തെ പോലീസ് പിടികൂടി. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് ബൈക്കുകളാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവർ മോഷ്ടിച്ചത്. 4,000 രൂപ മുതല്‍ 10,000 രൂപയ്ക്ക് വരെയാണ് ബൈക്കുകള്‍ രൂപമാറ്റം വരുത്തി വിറ്റിരുന്നത്.

ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികളാണ് ഇപ്പോള്‍ പിടിയിലായത്. നഗരത്തില്‍ ദിവസങ്ങളോളം പൊലീസ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. പിന്നീട് ട്രാഫിക് പൊലീസിന്റെ പരിശോധനയില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടി ബൈക്കുമായി വരുന്നത് ശ്രദ്ധയില്‍പ്പെട്ടു. കുട്ടിയെ ചോദ്യം ചെയ്തതിന് ശേഷമാണ് മറ്റ് കുട്ടികളടങ്ങുന്ന മോഷണ സംഘത്തിലേക്ക് പൊലീസ് എത്തിയത്. ബൈക്കുകൾ മോഷ്ടിച്ച ശേഷം കുറഞ്ഞ വിലയ്ക്ക് കൈമാറുന്നതായിരുന്നു ഇവരുടെ പതിവ്.
പിടിയിലായവർ പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമപരമായ നടപടികൾക്കായി ഇവരെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും. നഗരത്തിൽ കൂടുതൽ വാഹന മോഷണങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Exit mobile version