Site icon Fourteen Kerala – 14 Kerala News

കോഴിക്കോട് എൻ.ഐ.ടിക്ക് സമീപം മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം: സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർത്തു, മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട്: എൻ.ഐ.ടിക്ക് സമീപം മദ്യലഹരിയിലെത്തിയ യുവാവ് നടത്തിയ അതിക്രമത്തിൽ സ്റ്റുഡിയോയും ബ്യൂട്ടി പാർലറും തകർന്നു. ആക്രമണത്തിൽ എൻ.ഐ.ടി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയായ ബിജു എന്നയാളെ കുന്നമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

സ്റ്റുഡിയോ ഉടമ വിശോബ്, ബ്യൂട്ടി പാർലറിലെ ജീവനക്കാരി, പാർലറിൽ എത്തിയ എൻ.ഐ.ടി വിദ്യാർത്ഥി എന്നിവർക്കാണ് പരിക്കേറ്റത്. യാതൊരു പ്രകോപനവുമില്ലാതെ മദ്യലഹരിയിലായിരുന്ന ബിജു സ്ഥാപനങ്ങൾക്ക് നേരെ കല്ലെറിയുകയും നാശനഷ്ടങ്ങൾ വരുത്തുകയുമായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിയെ കീഴടക്കിയത്. സംഭവത്തിൽ കുന്നമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version